ദോഹ: രാജ്യത്തെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ ഖത്തർ നാഷണൽ തിയേറ്ററിന്റെ പുനരുദ്ധാരണ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തിയേറ്ററിന്റെ സാങ്കേതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും സുരക്ഷയും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വ്യാഴാഴ്ച പബ്ലിക് വർക്സ് അതോറിറ്റിയാണ് (അഷ്ഗാൽ) പദ്ധതി പ്രഖ്യാപിച്ചത്. ......
ദോഹ: ഖത്തറിലെ പാർപ്പിട മേഖലകളിൽ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 30-ലധികം പുതിയ പദ്ധതികൾ നടപ്പിലാക്കാൻ പബ്ലിക് വർക്സ് അതോറിറ്റി ('അഷ്ഗാൽ') പദ്ധതിയിടുന്നതായി പ്രൊജക്ട്സ് അഫയേഴ്സ് ഡയറക്ടർ എഞ്ചിനീയർ ഖാലിദ് സൈഫ് അൽ-ഖയാരിൻ അറിയിച്ചു. ഈ പദ്ധതികൾ ഏകദേശം 33,000 പാർപ്പിട പ്ലോട്ടുകൾക്ക് പ്രയോജനം ചെയ്യും.
നിലവിലുള്ളതും പുതിയതുമായ പാർപ്പിട മേഖലകളുടെ വികസനത്തിനായി റോഡ് ശൃംഖലകൾ, മഴവെള്ള ഓടകൾ, തെരുവ് വിളക്കുകൾ, കാൽനട-സൈക്കിൾ പാതകൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് അതോറിറ്റി ഒരുക്കുന്നത്. ......
ദോഹ:തണുപ്പുകാലത്തെ മരുഭൂമി ക്യാമ്പിംഗ് (Winter Camping) സീസൺ കൂടുതൽ സുരക്ഷിതവും സന്തോഷകരവുമാക്കാൻ 7 പ്രമുഖ ആരോഗ്യ-മുൻകരുതൽ നിർദ്ദേശങ്ങളുമായി വിദഗ്ധ ഡോക്ടർമാർ രംഗത്ത്. രോഗങ്ങളും അപകടങ്ങളും ഒഴിവാക്കി ക്യാമ്പിംഗ് ആസ്വദിക്കാൻ പൊതുജനങ്ങൾ ഈ ആരോഗ്യ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു.
ക്യാമ്പിംഗ് സീസൺ കൂടുതൽ സുരക്ഷിതവും സന്തോഷകരവുമാക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് പ്രധാന കാര്യങ്ങൾ വിദഗ്ധ ഡോക്ടർമാർ പങ്കുവെക്കുന്നു. ......
ദോഹ: ലോകകപ്പ് ചൂടിലേക്ക് ചുവടുവെച്ച് ഖത്തർ; വരാനിരിക്കുന്ന അണ്ടർ-17 ഫുട്ബോൾ ലോകകപ്പിന്റെ ഭാഗമായുള്ള ട്രോഫി പര്യടനത്തിന് ഫുട്ബോൾ ആസ്വാദകരുടെയും കായിക പ്രേമികളുടെയും ഭാഗത്തുനിന്നും അഭൂതപൂർവ്വമായ വരവേൽപ്പാണ് ലഭിക്കുന്നത്. ഫുട്ബോളിന്റെ ആവേശവും വശ്യതയും തുളുമ്പുന്ന അന്തരീക്ഷത്തിൽ, ലോകകപ്പ് കിരീടത്തോടൊപ്പം ചിത്രങ്ങൾ പകർത്താനും ആഘോഷങ്ങളിൽ പങ്കുചേരാനും നിരവധി കുടുംബങ്ങളും കുട്ടികളുമാണ് ആവേശത്തോടെ എത്തിച്ചേർന്നത്.
പര്യടനത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ നടന്ന ചടങ്ങുകൾ കായികപ്രേമികൾക്ക് അവിസ്മരണീയമായ അനുഭവമായി മാറി. ......
ദോഹ: വീടുകളുടെയും കെട്ടിടങ്ങളുടെയും കവാടങ്ങൾ മറച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയമലംഘനമാണെന്നും ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു. ഇത്തരം അനധികൃത പാർക്കിംഗ് മറ്റുള്ളവരുടെ അവകാശങ്ങളെ ലംഘിക്കുകയും യാത്രാതടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.
ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 78, ക്ലോസ് 4 പ്രകാരം വീടുകളുടെയും കെട്ടിടങ്ങളുടെയും എൻട്രൻസുകളിലും എക്സിറ്റുകളിലും വാഹനം നിർത്തുന്നത് വ്യക്തമായ ലംഘനമാണ്. ......
ദോഹ: ഖത്തറിലെ റേഡിയേഷൻ നിരീക്ഷണ-പരിശോധനാ സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇൻസ്പെക്ടർമാർക്കായി ഫീൽഡ് ട്രെയിനിംഗ് സംഘടിപ്പിച്ച് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള റേഡിയേഷൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായി (IAEA) സഹകരിച്ച് ലൈസൻസിംഗിലും ഇൻഡസ്ട്രിയൽ റേഡിയോഗ്രാഫി പരിശോധനയിലും പ്രത്യേക പരിശീലനം നൽകിയത്.
റേഡിയോ ആക്ടീവ് വസ്തുക്കളുടെയും ഉറവിടങ്ങളുടെയും സംഭരണ കേന്ദ്രങ്ങളിലെ പരിശോധനാ രീതികളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനെക്കുറിച്ചും ഇൻസ്പെക്ടർമാർക്ക് പ്രായോഗിക പരിശീലനം നൽകി. ......
മനാമ: ജിസിസി ഉച്ചകോടിയുടെ ഭാഗമായി നിയമനിർമ്മാണ രംഗത്തെ മികച്ച പ്രകടനത്തിന് ഖത്തരി ഉദ്യോഗസ്ഥന് പുരസ്കാരം. മന്ത്രിസഭാ ജനറൽ സെക്രട്ടേറിയറ്റിലെ ലെജിസ്ലേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് അബ്ദുള്ള അൽ ഹജ്രിക്കാണ് എക്സലൻസ് അവാർഡ് ലഭിച്ചത്.
ജിസിസി രാജ്യങ്ങളിലെ ലെജിസ്ലേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുടെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ 31-ാമത് യോഗത്തിൽ വെച്ചാണ് അവാർഡ് ദാനം നടന്നത്. ......
പ്രവാസി മലയാളികൾക്കും ഉംറ തീർഥാടകർക്കും ഒരുപോലെ സന്തോഷവാർത്തയുമായി സൗദി അറേബ്യൻ ബജറ്റ് എയർലൈനായ ഫ്ലൈനാസ്. ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നവംബർ മൂന്ന് മുതൽ ആരംഭിക്കും. ......
ദോഹ: ഖത്തറിന്റെ വിവിധപ്രദേശങ്ങളില്‍ നിന്ന് അതിരാവിലെ മുതല്‍ ഒഴുകിയെത്തിയ സാധാരണക്കാരായ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങി വിവിധ ഏഷ്യൻരാജ്യങ്ങളിലെ ആയിരങ്ങള്‍ക്ക് ആശ്വാസത്തിന്റെ ആശ്രയമൊരുക്കിയ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിന് ദോഹ ഉം അൽ സനീന്‍ ഹെല്‍ത്ത് സെന്ററില്‍ പ്രൗഢസമാപ്തി.
രാവിലെ 9 മണിക്ക് ഇന്ത്യൻ അംബാസഡർ ഡോ. കെ. ......
നടിയുടെ തിരക്കേറിയ സിനിമാ ജീവിതത്തിനിടയിൽ പുതിയൊരു ജീവിതഘട്ടത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് സാമന്ത റൂത്ത് പ്രഭു. ഭർത്താവ് രാജ് നിഡിമൊറുവിനൊപ്പമുള്ള ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്ന താരം ഇപ്പോൾ ഗർഭകാലത്തിന്റെ ഒൻപതാം മാസത്തിലാണ്. ......